എവിടെയ്കെന്നറിയാതെ എന്തിനെന്നറിയാതെ
തുടരുന്നു.. ഇനിയുമീ യാത്ര...
മുന്നില്‍ വിരിയുന്ന പാതയില്‍ നിന്നും
പിരിയുന്നോരുപാട് വഴികള്‍
ദിക്കറിയാതെ ദിശയറിയാതെ
ഇതിലേതു വഴിയെ തിരിയുമെന്നറിയാതെ
നടന്നകലുന്ന ദൂരവും മറയുന്ന കാലവും
തിരികേ വരുകില്ലോരിക്കലും
അറിയാമിതെല്ലാം ഈയെനിക്കെന്നാലും
തുടരണം.. ഇനിയുമീ യാത്ര....
No comments:
Post a Comment